Know More

വെള്ളപോക്ക് കാരണങ്ങളും ആയുർവേദ ചികിത്സയും

സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് ശ്വേതപ്രദരം അഥവാ വെള്ളപോക്ക് . ഇത് സ്വതന്ത്രരോഗമായും അനുബന്ധ രോഗമായും വരാറുണ്ട്. സാധാരണ എല്ലാ സ്ത്രീകളിലും സ്രാവങ്ങൾ കാണാറുണ്ട്. അവ അളവിൽ കൂടുമ്പോഴും നിറത്തിൽ വ്യത്യാസം വരുമ്പോ മാത്രമാണ് രോഗമായി കണക്കാക്കുന്നത്.

ലക്ഷണങ്ങൾ:

  •  ശരീരത്തിന് ക്ഷീണം
  • പഴുപ്പോടും ചൊറിച്ചലോടും കൂടിയ സ്രാവം
  • നടുവേദന
  • അടിവയർ വേദന.
  • പുകച്ചൽ
  • മൂത്ര കടച്ചിൽ
  • മലബന്ധം
  • വയറെരിച്ചൽ
  • മുടി കൊഴിച്ചൽ

എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

കാരണങ്ങൾ :

ശുചിത്വമില്ലായ്മ, ദുഷിച്ച ആഹാരം,ജലം, മിഥ്യാഹാരം, വിദാഹി ആഹാരം, വിരുദ്ധാഹാരം, എരിവ് പുളി അധികം കഴിക്കുക, ദുഷ്ട ആർത്തവ ദോഷം, അതി മൈഥുനം, ബീജദോഷം. മലമൂത്രാദിവേഗ ധാരണം, ആർത്തവചര്യ അനുഷ്ടിക്കാതിരിക്കുക vaginal PH ന്റെ വ്യതിയാനം എന്നിവ ഇതിന്റെ കാരണങ്ങളാണ്. കൂടാതെ Gardinella . Monilia , Trichomonas Streptococcus തുടങ്ങിയ രോഗാണുക്കളും ഈ രോഗത്തെ ഉണ്ടാക്കുന്നു.

ത്യജിക്കേണ്ടവ :

  • അമിതമായ എണ്ണയുടേയും മധുര ആഹാരങ്ങളുടേയും ഉപയോഗം, 
  • മാനസീക പിരിമുറുക്കം കൊണ്ടുള്ള ഹോർമോൺ വ്യതിയാനം, 
  • തെറ്റായ മൈഥുനം
  • ആഹാര രീതി
  • ജീവിതചര്യ യോനീ ശുചിത്വ കുറവ്
  • മദ്യപാനം
  • പുകവലി

ശീലിക്കേണ്ടവ :

സമീകൃതാഹാരം കഴിക്കുക. അടിവസ്ത്രങ്ങൾ ആന്റീബയോട്ടിക് ലായനി ഉപയോഗിച്ച് കഴുകുക, മാനസീക പിരിമുറുക്കം കുറക്കുക. Pap test പരിശോധന വഴി രോഗത്തിന്റെ സ്റ്റേജ്‌ കണ്ടുപിടിക്കാനും ചികിത്സ നിർണ്ണയിക്കാനുംപറ്റും.കൂടാതെ ശരീര ബലം കൂട്ടുന്നതും വെള്ള പോക്ക് കുറക്കുന്നതുമായ ആഹാരങ്ങൾ കഴിക്കുന്നതും മാനസീക പിരിമുറുക്കം കുറക്കുന്ന യോഗ തെറാപ്പിയും അനുബന്ധ രോഗ ചികിത്സയും ഡ്യൂഷ് പോലുള്ള ചികിത്സാ ക്രമങ്ങളും ശുചിത്വം പാലിക്കുന്നതുംരോഗിയേയും ജീവിതപങ്കാളിയേയും കൗൺസിലിങ്ങ് ചെയ്യുന്നതും കൊണ്ട് ഈ രോഗത്തെ പരിപൂർണ്ണമായി മാറ്റാൻ സാധിക്കുന്നതാണ്.

ചികിത്സാ മാർഗ്ഗം

പ്രമേഹം, രക്ത ക്കുറവ് മുതലായ രോഗങ്ങളും സിഫിലിസ്, ഗൊണോറിയ മുതലായ STD രോഗങ്ങളും വെള്ള പോക്കിന് കാരണമാകുന്നതിനാൽ രോഗിയുടെ യഥാർത്ഥ രോഗവിവരം ചോദിച്ചറിഞ്ഞ് ആവശ്യമായ ലബോറട്ടറി പരിശോധനയും സ്രാവ പരിശോധനയും നടത്തി ചികിത്സിക്കുന്നതാണ് നല്ലത്

An Article By:-

Dr. Bindhu C K MD (Ayu) (Retd Govt SMO) Senior Medical Officer, MVR Ayurveda Medical College Hospital, Parassinikkadavu.